അബുദാബി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മുസഫ യൂണിറ്റിന്റെ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി.
മുൻ വർക്കിംഗ് കമ്മിറ്റി അംഗം ജോജി സെബാസ്റ്റ്യൻ ചടങ്ങിൽ പതാക ഉയർത്തി. കത്തോലിക്ക കോൺഗ്രസ് യുഎഇ പ്രസിഡന്റ് ബിജു ഡൊമിനിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു.
മെജോ ആന്റണി, ജിറ്റോ ജോസ്, ജിജോ വർഗീസ്, ദീപു സെബാസ്റ്റ്യൻ, രാജീവ് ഏബ്രഹാം, ഷാജു ദേവസി, ജോസ് ആന്റണി, റീസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി റീസൺ വർഗീസ് (പ്രസിഡന്റ്), ജസ്റ്റിൻ കെ. മാത്യു (ജനറൽ സെക്രട്ടറി), സുനിൽ ബി. കല്ലിങ്കൽ (ട്രഷറർ), ബിജു സെബാസ്റ്റ്യൻ, സിബിച്ചൻ ഈപ്പൻ (വൈസ് പ്രസിഡന്റുമാർ), ജിജോ ജേക്കബ്, സോജി ജോസഫ് (സെക്രട്ടറിമാർ), ബിജു തോമസ്( മീഡിയ കോഓർഡിനേറ്റർ), ജോപ്പൻ ജോസ്സു, ജോസഫ് ജോസ് (യൂത്ത് കോഓർഡിനേറ്റർസ്), ദീപ ജോസ്, ജോസ്ലിൻ ഗ്ലിറ്റോ (വനിതാ വിഭാഗം കോഓർഡിനേറ്റർസ്), ജോജി സെബാസ്റ്റ്യൻ, ബെന്നി വല്ലാച്ചിറ, പ്രിൻസ് ജോബ്, ജോബിൻ ജോസഫ്, ജോൺ മാത്യു നിജു മാത്യു (എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാർ), സജി തോമസ്, ബിജു ജോസഫ്, ബിജു ഡൊമിനിക് (യുഎഇ വർക്കിംഗ് കമ്മിറ്റി മെമ്പർമാർ) എന്നിവർ ചുമതലയേറ്റു.